adhithya

നീലേശ്വരം: ചേച്ചിയുടെ പിന്നാലെ സംസ്ഥാന സ്‌കൂൾ പ്രവൃത്തിപരിചയമേളയിൽ മെറ്റൽ എൻഗ്രോവിംഗിൽ ഒന്നാംസ്ഥാനം നേടി ആര്യനന്ദ. എറണാകുളത്ത് സമാപിച്ച സ്‌കൂൾ ശാസ്ത്രമേളയിൽ ഹൈസ്‌കൂൾ വിഭാഗം മെറ്റൽ എൻഗേവിംഗിലാണ് കക്കാട്ട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെ ഈ വിദ്യാർത്ഥിനിയുടെ നേട്ടം. കൊവിഡിന് മുമ്പ് കോഴിക്കോട്ട് നടന്ന സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളയിൽ യുപി വിഭാഗത്തിൽ ആര്യനന്ദ ഒന്നാംസ്ഥാനം നേടിയിരുന്നു. ആര്യയുടെ സഹോദരി ആദിത്യ അന്ന് ഹൈസ്‌കൂൾ വിഭാഗത്തിലും ഒന്നാംസ്ഥാനം നേടിയിരുന്നു. സംസ്ഥാനമേളയിൽ മൂന്നുതവണ ആദിത്യ ഒന്നാംസ്ഥാനം നേടിയിരുന്നു. ആദിത്യയുടെ മികവിന്റെ പിന്തുടർച്ചയായാണ് ഇത്തവണ ആര്യനന്ദ വീണ്ടും ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. ബങ്കളം ദിവ്യംപാറയിലെ കെ.അശോകൻ -സി.രജനി ദമ്പതികളുടെ മക്കളാണ് ആദിത്യയും ആര്യനന്ദയും.