ചെറുവത്തൂർ: കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേർസ് അസോസിയേഷൻ കാസർകോട് ജില്ലാ സമ്മേളനം 21, 22, 23 തീയ്യതികളിൽ ചെറുവത്തൂർ ഇ.എം.എസ് സ്മാരക ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും. 21ന് വൈകീട്ട് 3 മണിക്ക് അച്ചാംതുരുത്തി പാലത്തിന് സമീപത്ത് ആരംഭിക്കുന്ന കൊടിമര ജാഥയോടു കൂടി പരിപാടികൾ ആരംഭിക്കും. 22ന് രാവിലെ ഒൻപതരക്ക് ചെറുവത്തൂർ ഫാർമേഴ്സ് ബാങ്ക് ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എം.രാഘവൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ചർച്ച, റിപ്പോർട്ട് അവതരണം, നിർദ്ദേശങ്ങൾ പ്രമേയങ്ങൾ ഭാരവാഹികളെ തിരഞ്ഞെടുക്കൽ നടക്കും. 23ന് രാവിലെ 10 മണിക്ക് പൊതുസമ്മേളനം. വാർത്താ സമ്മേളനത്തിൽ ബി.സുരേഷ് കുമാർ , പി.മധുസൂദനൻ നായർ , കെ. മനോജ്, രാജൻ കപ്പണക്കാൽ , വിനീത് പിലിക്കോട്, ടി.വി. കുമാരൻ എന്നിവർ പങ്കെടുത്തു.