iron
ധർമ്മടം റെയിൽവേ പാലം ബലപ്പെടുത്തുന്ന ഇരുമ്പ് വളയം പൊട്ടിയ നിലയിൽ

തലശ്ശേരി: ധർമ്മടം പുഴ പഴയ റെയിൽവേ പാലത്തിനെ ബലപ്പെടുത്താൻ കെട്ടിയ ഇരുമ്പു വളയങ്ങളിലൊന്ന് പൊട്ടിയതിനെ തുടർന്ന് ഇതുവഴിയുള്ള ട്രെയിനുകളുടെ വേഗത കുറച്ചു. ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് ഇത് ശ്രദ്ധയിൽ പെട്ടത്. ഇതേ തുടർന്ന് കണ്ണൂർ എക്സ്പ്രസ് ട്രെയിൻ അര മണിക്കൂറോളം നേരം തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ടു. ഉടൻ റെയിൽവേ എൻജിനീയറിംഗ് വിഭാഗം സ്ഥലത്തെത്തി. പ

രിശോധനയിൽ പ്രശ്നം ഗുരുതരമല്ലെന്ന് ബോധ്യപ്പെട്ടുവെങ്കിലും പാലത്തിലൂടെ ഓടിക്കുന്ന ട്രെയിനുകൾ വേഗത കുറക്കണമെന്ന് നിർദ്ദേശിക്കുകയായിരുന്നു. 120 വർഷത്തെ പഴക്കമുള്ളതാണ് ധർമ്മടം പുഴയിലെ പഴയ റെയിൽവേ പാലം. അപകടത്തൂണുകളിൽ നിൽക്കുന്ന പഴയ റെയിൽ പാലത്തിന് പകരം പുതിയ പാലം നിർമ്മിച്ചിട്ടുണ്ടെങ്കിലും ഇതിലേക്ക് പുതിയ
ട്രാക്കിടാത്തതിനാൽ ഉപയോഗിച്ചു തുടങ്ങിയിട്ടില്ല.