മടിക്കൈ: സംസ്ഥാന സ്‌കൂൾ പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പി.ഇ.സി ചർച്ച മടിക്കൈയിൽ വൈസ് പ്രസിഡന്റ് വി .പ്രകാശൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ.കെ.പി. ജയരാജൻ മുഖ്യഭാഷണം ന ട ത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലത, ക്ഷേമകാര്യ ചെയർമാൻ ടി.രാജൻ, വികസന കാര്യ ചെയർപേഴ്സൺ പി.സത്യ, എം.രാജൻ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്തിലെ അധ്യാപകർ വിദ്യാഭ്യാസ പ്രവർത്തകർ, ജനപ്രതിനിധികൾ, പ്രാതിനിധ്യ സ്വഭാവത്തോടെ വ്യത്യസ്ത വിഭാഗങ്ങളിൽ ഉൾപ്പെട്ട എല്ലാപേരെയും ഉൾപ്പെടുത്തിയാണ് ചർച്ച നടന്നത്.