ഇരിട്ടി: ആറളം ഫാമിൽ കള്ള് ചെത്ത് തൊഴിലാളിയെ കാട്ടാന ആക്രമിച്ച് ബൈക്ക് തകർത്തു. വിളക്കോടിലെ ആർ.പി.സിനേഷിന് (35) നേരെയാണ് ആക്രമണമുണ്ടായത്. രാവിലെ ഒന്നാം ബ്ളോക്കിൽ വച്ചായിരുന്നു സംഭവം. സിനേഷ് അഞ്ചാം ബ്ളോക്കിലാണ് കള്ള് ചെത്തുന്നത്. ബൈക്കിൽ സഞ്ചരിക്കുമ്പോൾ കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പിടിയാനയും കൂടെ കുട്ടിയാനയുമുണ്ടായിരുന്നു. ബൈക്ക് കാട്ടാന പൂർണ്ണമായി തകർത്തു. സിനേഷ് ഓടി രക്ഷപ്പെടുന്നതിനിടെ കാലിന് ചെറിയ പരിക്കേറ്റു.