lahari

മാഹി :കുട്ടികൾ ലഹരിക്കടിമപ്പെടുന്നതിൽ രക്ഷിതാക്കളുടെ ശ്രദ്ധക്കുറവും പ്രധാന ഘടകമാണെന്ന് മാഹി ഗവ:എൽ.പി സ്‌കൂളിൽ രക്ഷാകർത്താക്കൾക്കായി സംഘടിപ്പിച്ച ലഹരിവിരുദ്ധ സെമിനാർ ഉദ്ഘാടനം ചെയ്ത ദേശീയ അധ്യാപക അവാർഡ് ജേതാവും, കേരളസംസ്ഥാന മദ്യവർജ്ജനസമിതി സെക്രട്ടറിയുമായ സി.വി.രാജൻ പെരിങ്ങാടി അഭിപ്രായപ്പെട്ടു. മാതാപിതാക്കൾ കുട്ടികളോട് കൂടുതൽ അടുത്തിടപഴകുകയും അവരുടെ മനസ്സിനോടൊപ്പം സഞ്ചരിക്കുകയും ചെയ്താൽ ലഹരിയിലേക്കുള്ള വഴിയിൽ നിന്ന് കുട്ടികളെ പ്രാരംഭദിശയിലേ തടയാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ ഹെഡ് മിസ്ട്രസ്സ് ഇൻ ചാർജ് പി മേഘ്ന അദ്ധ്യക്ഷത വഹിച്ചു. മദർ പി.ടി.എ പ്രസിഡന്റ് ജസീമ മുസ്തഫ,പി കെ.സതീഷ് കുമാർ, എസ്.എം.സി പ്രസിഡന്റ് അൽ അമീൻ എന്നിവർ സംസാരിച്ചു.