p

കണ്ണൂർ: പ്രിയ വർഗീസിന്റെ നിയമന വിവാദത്തിൽ ഹൈക്കോടതി വിധി അംഗീകരിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും, വിധിക്കെതിരെ അപ്പീൽ പോകില്ലെന്നും കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.ഗോപിനാഥ് രവീന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രിയയുടെ യോഗ്യത സംബന്ധിച്ച് യു.ജി.സിയോട് നേരത്തേ വ്യക്തത തേടിയെങ്കിലും മറുപടി കിട്ടിയില്ല. മറുപടി കൃത്യസമയത്ത് കിട്ടിയിരുന്നെങ്കിൽ ഈ പ്രശ്‌നങ്ങളൊന്നും സംഭവിക്കുമായിരുന്നില്ല. യു.ജി.സി നിർദ്ദേശിച്ച എല്ലാ കാര്യങ്ങളും ചെയ്താണ് സർവകലാശാല മുന്നോട്ട് പോയത്. വിധിപ്പകർപ്പ് കിട്ടിയാലേ കൂടുതൽ വ്യക്തത വരൂ. അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള എല്ലാ അപേക്ഷകളും വീണ്ടും സ്‌ക്രീൻ ചെയ്യാനാണ് കോടതി നിർദേശം. ഷോർട്ട് ലിസ്റ്റിലെ മൂന്നു പേരുടെയും യോഗ്യതകൾ വീണ്ടും പരിശോധിച്ച് റാങ്ക് പട്ടിക പുന:ക്രമീകരിക്കും.
ഡെപ്യൂട്ടേഷൻ കാലയളവ് അദ്ധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്നാണ് കോടതി ചൂണ്ടിക്കാണ്ടിയത്. ഇത് എല്ലാ സർവകലാശാലകളിലെയും നിരവധി അദ്ധ്യാപകരെ ബാധിക്കുന്ന കാര്യമാണ്.ഡെപ്യൂട്ടേഷനെടുത്ത് റിസർച്ച് ചെയ്യാൻ പോകുന്നവർക്കെല്ലാം ഇനി ഈ വിധി ബാധകമാവും. പ്രിൻസിപ്പൽ സ്ഥാനത്തേക്ക് പുതിയ യു.ജി.സി മാർഗനിർദ്ദേശ പ്രകാരം അപേക്ഷിക്കുമ്പോൾ പല അദ്ധ്യാപകർക്കും ഇത് തിരിച്ചടിയാകും.
പ്രിയയോട് കൂടുതൽ രേഖകൾ ആവശ്യപ്പെട്ടിട്ടുണ്ട്. കിട്ടിയാൽ വീണ്ടും പരിശോധിക്കും. ഇനി അഭിമുഖമുണ്ടാവില്ല. പ്രിയ വർഗീസിന് യോഗ്യതയില്ലെന്ന് തെളിഞ്ഞാൽ സ്വാഭാവികമായും രണ്ടാം റാങ്കുകാരനെ പരിഗണിക്കുമെന്നും വി.സി പറഞ്ഞു.

അ​പ്പ​ക​ഷ്ണ​ത്തി​നു​ള്ള​ ​പോ​രാ​ട്ട​മെ​ന്ന് ​പ്രി​യ​ ​വ​ർ​ഗീ​സ്

ക​ണ്ണൂ​ർ​:​ ​ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​ന​ട​ന്ന​ത് ​ര​ണ്ടു​പേ​ർ​ ​ത​മ്മി​ലു​ള്ള​ ​അ​പ്പ​ക​ഷ്ണ​ത്തി​നു​ള്ള​ ​പോ​രാ​ട്ട​മെ​ന്ന് ​പ്രി​യ​ ​വ​ർ​ഗീ​സ് ​ഫേ​സ്ബു​ക്കി​ൽ​ ​കു​റി​ച്ചു.​ ​ജോ​സ​ഫ് ​സ്‌​ക​റി​യ​യും​ ​പ്രി​യാ​ ​വ​ർ​ഗീ​സും​ ​ത​മ്മി​ൽ​ ​ഒ​രു​ ​അ​പ്പ​ക​ഷ്ണ​ത്തി​ന് ​വേ​ണ്ടി​ ​പ​ഴ​യ​ ​മു​ത്ത​ശ്ശി​ ​ക​ഥ​ക​ളി​ലെ​ ​പൂ​ച്ച​ക​ളെ​പ്പോ​ലെ​ ​പോ​യി​ ​അ​പ്പ​മൊ​ന്നും​ ​കി​ട്ടാ​തെ​ ​തി​രി​ച്ചു​വ​ന്ന​ ​ക​ഥ​യാ​ണ്.​ ​സ​ർ​ക്കാ​ർ​ ​ഗ​വ​ർ​ണ​ർ​ ​പോ​ര്,​ ​പാ​ർ​ട്ടി​ ​പോ​ര്,​ ​ത​ല​മു​റ​ക​ൾ​ക്ക് ​വേ​ണ്ടി​യു​ള്ള​ ​പോ​രെ​ന്നൊ​ക്കെ​ ​പൊ​ലി​പ്പി​ക്കു​ന്ന​തി​നെ​യും​ ​ഫേ​സ്ബു​ക്കി​ലൂ​ടെ​ ​പ്രി​യ​ ​മ​ർ​ശി​ച്ചു.​ ​ഞാ​നും​ ​കെ.​കെ.​രാ​ഗേ​ഷും​ ​ത​മ്മി​ലു​ള്ള​ത് ​അ​ച്ഛ​ൻ​ ​മ​ക​ൾ​ ​ബ​ന്ധ​മ​ല്ല,​​​ഒ​ന്നി​ച്ചു​ ​ജീ​വി​ക്കാ​മെ​ന്നൊ​രു​ ​ക​രാ​ർ​ ​മാ​ത്ര​മാ​ണ്.​ ​അ​തൊ​രാ​ൾ​ ​അ​വ​സാ​നി​പ്പി​ച്ചാ​ൽ​ ​പി​ന്നെ​ ​നി​ങ്ങ​ൾ​ക്ക് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സി​ലെ​ ​ഉ​ന്ന​ത​ന്റെ​ ​ഭാ​ര്യ​ ​എ​ന്ന് ​സ്റ്റോ​റി​ ​കൊ​ടു​ക്കാ​നു​ള്ള​ ​സ്‌​കോ​പ്പ് ​അ​തോ​ടെ​ ​അ​വ​സാ​നി​ക്കു​മെ​ന്ന് ​മാ​ദ്ധ്യ​മ​ങ്ങ​ളെ​ ​വി​മ​ർ​ശി​ച്ചു​കൊ​ണ്ട​വ​ർ​ ​പ​റ​ഞ്ഞു.​ ​പോ​രാ​ട്ട​ത്തി​ൽ​ ​കൂ​ടെ​ ​നി​ന്ന​വ​ർ​ക്കും​ ​ഐ​ക്യ​ദാ​ർ​ഢ്യ​വും​ ​സ്‌​നേ​ഹ​വും​ ​അ​റി​യി​ച്ചാ​ണ് ​പോ​സ്റ്റ് ​അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.