
കാസർകോട് : കേന്ദ്ര നിയമ പ്രകാരം ആവിഷ്കരിച്ച നിർമ്മാണ തൊഴിലാളി പെൻഷൻ ബാദ്ധ്യത ഇന്ത്യാ ഗവൺമെന്റ് ഏറ്റെടുക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് നിർമ്മാണ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു കാസർകോട്, കാറഡുക്ക, കുമ്പള ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ കാസർകോട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.മണി മോഹൻ ഉദ്‌ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എം.രാമൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എ.ആർ.ധന്യവാദ്, എം.മദനൻ, എം.കുഞ്ഞിരാമൻ നായർ, വിട്ടൽ ശാലിയ പ്രസംഗിച്ചു. കാസർകോട് ഏരിയ സെക്രട്ടറി ടി.എം.നന്ദനൻ സ്വാഗതം പറഞ്ഞു.