
മട്ടന്നൂർ: മട്ടന്നൂർ ചാലോട് ഗോവിന്ദാം വയൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ മഹോത്സവം 21 മുതൽ 28 വരെ നടക്കും. 21ന് വൈകിട്ട് നാലിന് കൊളോളം, എടയന്നൂർ, മൂലക്കരി, ചെറു കുഞ്ഞിക്കരി ദേശവാസികളുടെ നേതൃത്വത്തിൽ കൊളോളം ശ്രീ മുത്തപ്പൻ ക്ഷേത്രം, പനയത്താംപറമ്പ് ശ്രീ മുത്തപ്പൻ ക്ഷേത്രം, എടയന്നൂർ എളമ്പിലാൻ കോട്ടം ശ്രീ ഭഗവതി ക്ഷേത്രം , മൂലക്കരി എന്നിവിടങ്ങളിൽ നിന്നും കലവറ നിറയ്ക്കൽ ഘോഷയാത്ര. തുടർന്നു കൊടിയേറ്റം, ചെണ്ടമേളം അരങ്ങേറ്റം, കലാപരിപാടികൾ തുടങ്ങിയവ നടക്കും. 25 ന് രാവിലെ 11 ന് പ്രദേശത്തെ ആരോഗ്യ, വിദ്യാഭ്യാസ, കല, സാഹിത്യ, കായിക രംഗങ്ങളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കും. 28 ന് രാവിലെ പള്ളി ഉണർത്തൽ , കേളി കൊട്ട് തുടങ്ങിയവ നടക്കും. വൈകിട്ട് ആറാട്ട് എഴുന്നള്ളത്ത്. സി.എച്ച്. വൽസലൻ, കെ. അശോകൻ , പി.വി.സുരേശൻ , കെ.പി.മുരളി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.