
തലശ്ശേരി: കാറിൽ ചാരി നിന്നതിന് ആറുവയസുകാരനായ നാടോടിബാലനെ ചവിട്ടിവീഴ്ത്തിയ കേസിൽ മുഹമ്മദ് ഷിഹാദിന് തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. ആദ്യഘട്ടത്തിൽ പൊലീസിന് വലിയ വീഴ്ച സംഭവിച്ച കേസിൽ ക്രൈംബ്രാഞ്ച് വെള്ളിയാഴ്ചയാണ് കുറ്റപത്രം സമർപ്പിച്ചത്. തലശ്ശേരി നാരങ്ങാപ്പുറം മണവാട്ടി ജംഗ്ഷനിലാണ് ബാലൻ ക്രൂരമായി ആക്രമിക്കപ്പെട്ടത്. ഈ മാസം മൂന്നിന് രാത്രിയായിരുന്നു സംഭവം.
സംഭവത്തിൽ പൊലീസിന് വലിയ വീഴ്ച പറ്റിയെന്നാണ് അന്വേഷണ റിപ്പോർട്ട്. തലശ്ശേരി എസ്.എച്ച്.ഒ ഉൾപ്പെടെയുളളവർക്ക് വീഴ്ച പറ്റിയെന്ന് കണ്ണൂർ റൂറൽ എസ്.പി രാജീവ് എ.ഡി.ജി.പിക്ക് നൽകിയ റിപ്പോർട്ടിലുണ്ട്.