
പഴയങ്ങാടി:അഖില ഭാരത അയ്യപ്പ സേവാസംഘം കണ്ണൂർ ജില്ലയുടെ ആഭിമുഖ്യത്തിൽ ശബരിമല തീർത്ഥാടകർക്കായി എരിപുരം ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ 21 മുതൽ 2023 ജനുവരി 15 വരെ ഇടത്താവളവും അന്നദാനവും ഒരുക്കുന്നു. രാവിലെയും ഉച്ചയ്ക്കും രാത്രിയിലും ഭക്ഷണം നൽകും.21 ന് രാവിലെ 11ന് മലബാർ ദേവസ്വം ബോർഡ് സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.കെ.മധുസൂദനൻ ഉദ്ഘാടനം ചെയ്യും. ദേശീയ വൈസ് പ്രസിഡന്റ് കൊയ്യം ജനാർദനൻ അദ്ധ്യക്ഷത വഹിക്കും. എരിപുരം യൂണിറ്റ് അഖില ഭാരത അയ്യപ്പസേവ സംഘം ഭാരവാഹികൾ പഴയങ്ങാടിയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.വാർത്ത സമ്മേളനത്തിൽ ഭാരവാഹികളായ കൊയ്യം ജനാർദനൻ, പ്രഫ.കെ.രഞ്ജിത്ത്, എൻ കെ.ഗോപാലകൃഷ്ണൻ, സി പി.അരവിന്ദാക്ഷൻ, പി.വി. മനോഹരൻ എന്നിവർ പങ്കെടുത്തു