aims

കാഞ്ഞങ്ങാട്: എയിംസ് കാസർകോട്ട് സ്ഥാപിക്കാൻ എയിംസ് കുട്ടായ്മ പ്രധാന മന്ത്രിയെയും സുപ്രിം കോടതിയെയും സമീപിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിന്റെ ഭാഗമായി നവംബർ 21 മുതൽ 28 വരെ ഒരു ലക്ഷം പോസ്റ്റ് കാർഡുകൾ അയക്കുന്ന കാമ്പയിൻ നടക്കും. ക്യാമ്പയിനിന്റെ ഉദ്ഘാടനം 21ന് കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫിസിന് മുമ്പിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി.അബ്ദുല്ല കുട്ടി നിർവഹിക്കും.ഇതു കുടാതെ ഈ മാസം തന്നെ കുട്ടായ്മയിലെ നാലംഗ സംഘം പ്രധാനമന്ത്രിയേയും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രിയേയും കാണാനായി ഡൽഹിക്ക് തിരിക്കും.ഡൽഹിയിൽ പോകുന്ന ടീം എൻഡോസൾഫാൻ കേസിൽ സൂപ്പർ സ്‌പെഷ്യാലിറ്റി ആസ്പത്രിക്ക് വേണ്ടി കേസിന്റെ ഭാഗമാവുന്നതിനായി സുപ്രിം കോടതിയിൽ പുതിയ റിട്ടും സമർപ്പിക്കും. വാർത്താ സമ്മേളനത്തിൽ നാസർ ചെർക്കളം, അഹമ്മദ് കിർമാണി, പി.കെ.നാസർ എന്നിവർ സംബന്ധിച്ചു