പയ്യന്നൂർ : കേരള നവോത്ഥാന സമിതി ( കെ.എൻ.എസ് ) കണ്ണൂർ ജില്ലാ പ്രവർത്തക സമ്മേളനം , പയ്യന്നൂർ ശ്രീ നാരായണ വിദ്യാലയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.രാമഭദ്രൻ ഉദ്ഘാടനം ചെയ്തു.
കെ.ഡി.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.ബാലകൃഷ്ണൻ നമ്പ്യർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ അഡ്വ.കെ.സോമപ്രസാദ് എക്സ് എം.പി മുഖ്യ പ്രഭാഷണം നടത്തി.
കെ.ജനാർദ്ദനൻ, എം.ജി.സാജു,പി.എൻ. ബാബു, കെ.കെ.സോമൻ, വി.വി.പ്രഭാകരൻ മാസ്റ്റർ, പത്മനാഭൻ മൊറാഴ, അബ്ദുൽ നാസർ, കെ. വി. മുഹമ്മദ് അഷ്‌റഫ്, ഇ.ഗംഗാധരൻ, കുഞ്ഞമ്പു കല്യാശേരി, പി.കെ.വിജയൻ,രഘു താഴത്തു വയൽ തുടങ്ങിയവർ പ്രസംഗിച്ചു.