
നീലേശ്വരം : പ്രശസ്ത ഗാന രചയിതാവും ചലച്ചിത്ര സംവിധായകനും നിർമാതാവും തിരക്കഥാകൃത്തും സംഗീത സംവിധായകനും കവിയുമായ ശ്രീകുമാരൻ തമ്പിക്ക് നീലാഞ്ജലി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നീലേശ്വരത്തിന്റെ സ്നേഹാദരം നൽകി. ചടങ്ങിൽ മൂന്നാമത് കെ.സി.എസ്.നായർ സ്മാരക അവാർഡ് ശ്രീകുമാരൻ തമ്പിക്ക് സമർപ്പിച്ചു.പോത്താങ്കണ്ടം ആനന്ദഭവനത്തിലെ സ്വാമി കൃഷ്ണാനന്ദ ഭാരതി സ്നേഹോപഹാര സമർപ്പണവും അവാർഡ് ദാനവും നടത്തി.നീലേശ്വരം നഗരസഭ ചെയർപഴ്സൺ ടി.വി.ശാന്ത, വിജയൻ സർഗ്ഗം എന്നിവർ സംബന്ധിച്ചു . നീലാഞ്ജലി കൾച്ചറൽ ഫോറം ചെയർമാൻ പ്രൊഫ.കെ.പി.ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത ഗായകർ ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ ആലപിച്ചു. പ്രശസ്ത ഗായകൻ ചെങ്ങന്നൂർ ശ്രീ കുമാർ അവതാരകനായിരുന്നു. ഡോ.എം.രാധാകൃഷ്ണൻ നായർ . ഡോ. വി.സുരേശൻ എന്നിവർ സംസാരിച്ചു.