judo

കാഞ്ഞങ്ങാട് . സംസ്ഥാന സബ്‌ജൂനിയർ ജൂഡോ ചാംപ്യൻഷിപ്പ് കാഞ്ഞങ്ങാട്ട് തുടങ്ങി. ചിന്മയ മിഷൻ സ്കൂൾ ഓഡിറ്റോറിയത്തിലാണ് രണ്ടു ദിവസത്തെ മത്സരങ്ങൾ നടക്കുന്നത്. 14 ജില്ലകളിൽ നിന്നായി ആൺ- പെൺ വിഭാഗത്തിൽ നടക്കുന്ന മത്സരത്തിൽ 500 താരങ്ങൾ പങ്കെടുക്കുന്നുണ്ട്.. നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു സംഘാടകസമിതി ചെയർമാൻ എം. കെ. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു ഡിവൈ.എസ്.പി പി.ബാലകൃഷ്ണൻ നായർ മുഖ്യ അതിഥിയായി ജനപ്രതിനിധികളായ കെ ലത,കെ സുജിത്ത് കുമാർ,ജൂഡോ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ജോയ് വർഗീസ്,ജില്ലാ ഭാരവാഹികളായ ഭാരവാഹികളായ പി.വി.ബാലകൃഷ്ണൻ, പ്രതാപ് ലാൽ, അജയകുമാർ നെല്ലിക്കാട്ട്, പി.നാരായണൻ, ബാബു കുന്നത്ത് കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ കണ്ണൂർ യൂണിവേഴ്സിറ്റി ജൂഡോ ചാമ്പ്യൻഷിപ്പിൽ വിജയികളെ ആദരിച്ചു.