sudhakaran
മട്ടന്നൂർ വെമ്പടി മേഖലാ കമ്മറ്റി ഓഫീസ് കെ.സുധാകരൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു

മട്ടന്നൂർ: ഇന്ദിരാഗാന്ധിയുടെ ഓർമ്മകൾ രാജ്യത്തിന് അഭിമാനമാണെന്ന് കെ.സുധാകരൻ എം.പി. പറഞ്ഞു. രാജ്യത്തിന്റെ മതേതരത്വത്തിന് വേണ്ടിയാണ് ഇന്ദിരാഗാന്ധി രക്തസാക്ഷിയായത്. രാജ്യം തകരാതെ പിടിച്ചു നിർത്തി വികസനത്തിലേക്ക് കുതിച്ചു ചാട്ടം നടത്തിയത് കോൺഗ്രസ് സർക്കാരുകളാണെന്നും അദ്ദേഹം പറഞ്ഞു. വെമ്പടി മേഖലാ കോൺഗ്രസ് കമ്മറ്റി ഓഫീസായ ഇന്ദിരാഭവൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബൂത്ത് കോൺഗ്രസ് പ്രസിഡന്റ് സുധീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.സണ്ണി ജോസഫ് എം.എൽ.എ. ഫോട്ടോ അനാച്ഛാദനം നിർവഹിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്, നേതാക്കളായ ചന്ദ്രൻ തില്ലങ്കേരി, സുരേഷ് മാവില, കെ.വി.ജയചന്ദ്രൻ, ഒ.കെ.പ്രസാദ്, വി.കുഞ്ഞിരാമൻ, എ.കെ. രാജേഷ്, എം.സി. കുഞ്ഞമ്മദ് മാസ്റ്റർ, കെ.കെ.ഉസ്മാൻ , പി.വി.ധനലക്ഷ്മി, സജേഷ് കുമാർ, സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.