cpz-college
നാഷണൽ ടോയ്ലറ്റ് ദിനത്തോടനുബന്ധിച്ച് നവജ്യോതി കോളേജ് എൻഎസ്എസ് യൂണിറ്റിൻ്റേയും ചെറുപുഴ ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ നടത്തിയ സ്വച്ഛത റൺ ചെറുപുഴ പഞ്ചായത്ത് പ്രസിഡൻറ് കെ.എഫ്. അലക്സാണ്ടർ ഉദ്ഘാഘാടനം ചെയ്യുന്നു.

ചെറുപുഴ: നാഷണൽ ടോയ്ലറ്റ് ദിനത്തോടനുബന്ധിച്ച് നവജ്യോതി കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും ചെറുപുഴ ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ശുചിത്വ ബോധവത്കരണ കൂട്ടയോട്ടം സ്വച്ഛതാ റൺ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.എഫ്. അലക്സാണ്ടർ കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു. കോളേജ് മാനേജർ ഫാ. ജോൺ കൊച്ചുപുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. എം. അരവിന്ദൻ, കോളേജ് ഡയറക്ടർ ഫാ. സിജോയ് പോൾ, പഞ്ചായത്ത്‌ അംഗം എം. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ. രജിത ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെക്രട്ടറിമാരായ ബിൽബിൻ അലക്സ്‌, എം.എ. ഷഹനാസ് എന്നിവർ നേതൃത്വം നൽകി.