മാതമംഗലം: ഫെയ്സ് മാതമംഗലത്തിന്റെ ഏഴാമത് കേസരി നായനാർ പുരസ്‌കാരം കഥാകൃത്ത് ടി. പദ്മനാഭന് നാളെ വൈകുന്നേരം 4.30ന് വ്യവസായ മന്ത്രി പി രാജീവ്‌ സമ്മാനിക്കുമെന്ന് സംഘടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ടി.ഐ മധുസൂദനൻ എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷനാകും. നാരായണൻ കാവുമ്പായി പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തും. എരമം-കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ടി.ആർ രാമചന്ദ്രൻ സപ്ളിമെന്റ് പ്രകാശനം ചെയ്യും. പരിപാടിക്ക് ശേഷം കലാ സന്ധ്യ അരങ്ങേറും. വാർത്താസമ്മേളനത്തിൽ പി. ദാമോദരൻ, പി.വി ബാലൻ, കെ.സി.ടി.പി അജിത, എം.വി രാജേഷ്, കെ.വി ഗണേശൻ തുടങ്ങിയവർ പങ്കെടുത്തു.