
കൂത്തുപറമ്പ്: ഇരുപത്തിയെട്ടാമത് കൂത്തുപറമ്പ് രക്തസാക്ഷിത്വ വാർഷികദിനാചരണത്തിന്റെ ഭാഗമായി കൂത്തുപറമ്പ് മേഖലയിൽ അനുബന്ധ പരിപാടികൾ തുടങ്ങി. മാങ്ങാട്ടിടം അയ്യപ്പൻതോട് ചെഗുവേര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും ഡി.വൈ.എഫ്.ഐയും ചേർന്ന് സംഘടിപ്പിച്ച ഗ്രാമോത്സവം സി.പി.എം കൂത്തുപറമ്പ് ഏരിയ കമ്മിറ്റി അംഗം ടി. അശോകൻ ഉദ്‌ഘാടനം ചെയ്തു. എൻ. ഷാജൻ അദ്ധ്യക്ഷനായി. ഡി.വൈ.എഫ്.ഐ കൂത്തുപറമ്പ് ബ്ലോക്ക് ട്രഷറർ സി.പി അജേഷ്, എൻ. ശ്രീധരൻ, കെ.കെ വിപിൻ, എൻ.പി അജേഷ്, ദാമോദരൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ കലാപരിപാടികളുമുണ്ടായി.
ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ മാലൂരിൽ അണ്ടർ പതിനാറ് ഫൈവ്സ് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. തോലമ്പ്ര സ്കൂൾ ഗ്രൗണ്ടിൽ ഡി.വൈ.എഫ്.ഐ കൂത്തുപറമ്പ് ബ്ലോക്ക് ട്രഷറർ സി.പി അജേഷ് ഉദ്ഘാടനം ചെയ്തു. ബിസ്ന, ഇ സവിത്ത് തുടങ്ങിയവർ സംസാരിച്ചു. പഴയനിരത്ത് പി.പി നാണു മാസ്റ്റർ സാംസ്‌കാരിക കേന്ദ്രം യുവജന വേദിയും ഡി.വൈ.എഫ്.ഐ യും ചേർന്ന് ജില്ലാതല ക്രോസ് കൺട്രി മത്സരം സംഘടിപ്പിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ഷിനിത്ത് പാട്യം ഫ്ലാഗ് ഓഫ് ചെയ്തു. സമാപനം സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. ഷൈമോൻ അദ്ധ്യക്ഷനായി. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി. ഷിജിത്ത്, ഷംസുദ്ധീൻ, വി. ആദർശ് തുടങ്ങിയവർ സംസാരിച്ചു.