പയ്യന്നൂർ: സംസ്ഥാന സർക്കാർ കേരള റോഡ് ഫണ്ട് ബോർഡ് മുഖേന നടപ്പിലാക്കുന്ന ചെറു നഗരങ്ങളുടെ വികസന പദ്ധതിയിൽ ഉൾപ്പെട്ട പയ്യന്നൂരിൽ നടപ്പിലാക്കേണ്ടുന്ന വികസന പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ടി.ഐ. മധുസൂദനൻ എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. നഗരസഭ ഹാളിൽ ചേർന്ന യോഗത്തിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.വിശ്വനാഥൻ, കെ.ആർ.എഫ്.ബി. സിറ്റി ഇമ്പ്രൂവ്മെന്റ്‌ പദ്ധതി ജില്ലാ കോ-ഓർഡിനേറ്റർ ദേവേശൻ, പൊതുമരാമത്ത് റോഡ്‌സ് വിഭാഗം അസി: എക്സിക്യൂട്ടീവ് എൻജിനീയർമാരായ പ്രവീൺ, ഭാസ്കരൻ, മുനിസിപ്പൽ എൻജിനീയർ ഉണ്ണി , രാഷ്ട്രീയ പാർട്ടി , വ്യാപാരി സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

നഗരസഭാ വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ സ്വാഗതവും മുനിസിപ്പൽ സെക്രട്ടറി എം.കെ ഗിരീഷ് നന്ദിയും പറഞ്ഞു. റോഡുകളുടെ നവീകരണം, ഡ്രൈനേജ് സംവിധാനം ഒരുക്കൽ, നഗര സൗന്ദര്യവൽക്കരണം തുടങ്ങിയവയാണ് പദ്ധതിയിൽ വിഭാവനം ചെയ്യുന്നത്. പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ് മാതൃകയിൽ 15 വർഷത്തെ മെയിന്റനൻസും ഉൾപ്പെടെയാണ് പദ്ധതി നടപ്പിലാക്കുക. നഗരസഭയുടെ അധീനതയിലുള്ള 17 റോഡുകളും പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള

6 റോഡുകളുമാണ് പ്രാഥമികമായി പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനമായത്.