
കാസർകോട് : കേന്ദ്ര -സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ചു കൊണ്ട് കാസർകോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 5ന് വാഹന പ്രചാരണ ജാഥ നടത്താൻ ബ്ലോക് കോൺ യോഗം തീരുമാനിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മുൻ സെക്രട്ടറി കെ നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. ഡി.സി സി ജന സെക്രട്ടറിമാരായ കരുൺതാപ്പ, എം.കുഞ്ഞമ്പു നമ്പ്യാർ, കെ.വി.ദാമോദരൻ, ഉസ്മാൻ കടവത്ത്, വട്ടക്കാട് മെഹമൂദ, മൊയ്‌തീൻകുഞ്ഞി പൈക, എം.പുരുഷോത്തമൻ നായർ, കെ.ടി.സുഭാഷ് നാരായണൻ, ഉമേഷ് അണങ്കൂർ, ജമീല അഹമ്മദ്,എം രാജീവൻ നമ്പ്യാർ എം അബൂബക്കർ,മുനീർ ബാങ്കോട്,കാട്ടുകൊച്ചി കുഞ്ഞി കൃഷ്ണൻ,സിജി ടോണി, പികെ വിജയൻ,ഹനീഫ് ചേരാങ്കായ്,കെപി നാരായണൻ ,സിലോൺ അഷ്‌റഫ്,ഉസ്മാൻ അണങ്കൂർ,ഇ അമ്പിളി, അബ്ദുൽ റസാഖ്, അബ്ദുൽ സമദ്,എന്നിവർ സംസാരിച്ചു.