കണ്ണൂർ: കാർഷിക, ടൂറിസം മേഖലകളിലെ സംരംഭങ്ങൾക്ക് വലിയ സാദ്ധ്യതകളാണ് മലയോര മേഖലയിലുള്ളതെന്ന് വ്യവസായ നിയമ കയർ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ഇരിക്കൂർ മണ്ഡലത്തിൽ സംഘടിപ്പിച്ച ടൂറിസം നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എരുവേശ്ശി പഞ്ചായത്തിന്റെ തനത് ഉൽപന്നങ്ങളായ മഞ്ഞൾ, കശുവണ്ടി എന്നിവ പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ഇമ്മാനുവൽ മന്ത്രിക്ക് കൈമാറി. പൈതൽമല വിഹാര റിസോർട്ടിൽ നടന്ന ചടങ്ങിൽ അഡ്വ. സജീവ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ വി.പി മോഹനൻ, ടെസ്സി ഇമ്മാനുവൽ, ടി.സി നസിയത്ത് ടീച്ചർ, ഇരിക്കൂർ ടൂറിസം ആന്റ് ഇന്നവേഷൻ കൗൺസിൽ ഡയറക്ടർ അജിത്ത് രാമവർമ്മ, ഇരിക്കൂർ ടൂറിസം ആന്റ് ഇന്നവേഷൻ കൗൺസിൽ പ്രസിഡന്റ് പി.ടി മാത്യൂ, തിരഞ്ഞെടുക്കപ്പെട്ട 100 നിക്ഷേപകർ എന്നിവർ പങ്കെടുത്തു.
കല്ല്യാശ്ശേരി: കല്യാശ്ശേരി മണ്ഡലത്തിൽ സംഘടിപ്പിച്ച സംരംഭക മീറ്റ് കണ്ണപുരം ബാങ്ക് ഓഡിറ്റോറിയത്തിൽ മന്ത്രി ഉദ്ഘാടനം ചെയ്തു. എം വിജിൻ എം.എൽ.എ അദ്ധ്യക്ഷനായി. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ എന്നിവർ മുഖ്യാതിഥികളായി. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ, പഞ്ചായത്ത് പ്രസിഡന്റുമാരായ എം. ശ്രീധരൻ, കെ. രതി, ടി.ടി ബാലകൃഷ്ണൻ, പി. ശ്രീമതി, ഫാരിഷ ടീച്ചർ, ടി. നിഷ, ടി. സുലജ, എ പ്രാർത്ഥന, ഏഴോം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എൻ ഗീത, മാടായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിവി ധനലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.

ധർമശാലയിൽ കെൽട്രോൺ കമ്പോണന്റ് കോംപ്ലക്സ് ലിമിറ്റഡിന്റെ (കെ.സി.സി.എൽ) എം.പി.പി റെക്ടാംഗുലർ കപ്പാസിറ്റർ കേന്ദ്രം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. പുതുതായി നിർമ്മിച്ച മോട്ടോർ റൺ റെക്ടാംഗുലാർ കപ്പാസിറ്ററുകൾ മന്ത്രി പുറത്തിറക്കി. കെൽട്രോൺ അങ്കണത്തിൽ നടന്ന ചടങ്ങിൽ എം. വിജിൻ എം.എൽ.എ അദ്ധ്യഷത വഹിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് മുഖ്യാതിഥിയായി. ആന്തൂർ നഗരസഭാദ്ധ്യക്ഷൻ പി മുകുന്ദൻ, കല്യാശേരി പഞ്ചായത്ത് പ്രസിഡന്റ് ടി.ടി ബാലകൃഷ്ണൻ, കെൽട്രോൺ ചെയർമാൻ എൻ. നാരായണമൂർത്തി തുടങ്ങിയവർ സംസാരിച്ചു.