
തലശേരി: വേണമെങ്കിൽ ബലൂൺ പൊട്ടിക്കാനുള്ള സൂചി തരാമെന്നും നിങ്ങൾ ബലൂൺ ഊതി വീർപ്പിക്കാൻ വന്നതല്ലല്ലോ എന്നും മാദ്ധ്യമ പ്രവർത്തകരോടെന്ന മട്ടിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ശശി തരൂരിന്റെ മറുപടി. സമാന്തര, വിഭാഗീയ പ്രവർത്തനങ്ങൾ കോൺഗ്രസിൽ അനുവദിക്കില്ലെന്നു പറയുന്നവർ ഞാൻ ചെയ്ത വിഭാഗീയ പ്രവർത്തനമെന്താണെന്നു വ്യക്തമാക്കണം. ആരെയും ഭയക്കുന്നില്ല. ആരോടും എതിർപ്പില്ല. ആരോപണങ്ങളിൽ വിഷമമുണ്ട്. നേരിട്ട് ചോദിക്കുന്ന ആർക്കും വ്യക്തമായ മറുപടി നൽകും.