കണ്ണൂർ: അഷ്ടപതിയിൽ ഹൈസ്‌കൂൾ വിഭാഗം ഒന്നാം. സ്ഥാനം നേടി കെ.മനുശങ്കർ. കടമ്പൂർ എച്ച്. എസ്.എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. നേരത്തെ യു.പി വിഭാഗത്തിൽ മത്സരിച്ച് രണ്ട് തവണ ജില്ലയിൽ മത്സരിച്ച് ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. മൃദംഗം, സംസ്‌കൃത ഗാനാലാപനം, ശാസത്രീയ സംഗീതം, വന്ദേ മാതരം എന്നീ ഇനങ്ങളിലും മത്സരിക്കുന്നുണ്ട്. കലാനിലയം ഹരിയാണ് അഷ്ടപതിയിലെ ഗുരു. കാടാച്ചിറ കീഴാറ്റൂരില്ലത്തെ പ്രവീൺ കുമാറിന്റെയും കെ.ടി.പി ജയയുടെയും മകനാണ്. മൂന്നാം വയസു മുതൽ സംഗീതം പഠിക്കുന്നുണ്ട്.