കണ്ണൂർ റവന്യൂ കലോത്സവ വേദിയിൽ യു.പി വിഭാഗം ഇംഗ്ലീഷ് സ്‌കിറ്റ് മത്സരത്തിൽ മാവിലായി യു.പി സ്‌കൂൾ അവതരിപ്പിച്ച മെയ്ഡ് ഇൻ ചൈന ഒന്നാം സ്ഥാനം നേടി. ലോകത്തെയാകെ ഭീതിയിലാഴ്ത്തിയ വൈറസിന്റെ വ്യാപന കാലത്ത് മനുഷ്യന്റെ വിവേകമില്ലായ്മയും ശാസ്ത്രത്തിന്റെ പുരോഗതിയും ചിരിയുടെയും ചിന്തയുടെയും രൂപത്തിൽ അവതരിച്ചപ്പോൾ സദസ്സ് കഴിഞ്ഞു പോയ ദുരന്ത കാലത്തെ ഓർത്തെടുത്തു. അഭിനയത്തിലെ കുട്ടികളുടെ സ്വാഭാവികതയും, ഹാസ്യത്മാകമായ ഇംഗ്ലീഷ് അവതരണവും സ്കിറ്റിനെ ഏറെ വ്യത്യസ്തമാക്കി. നിരവധി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ലിറ്റിൽ ഫാർമേഴ്സ് സീഡ് ക്ലബ്ബിലെ വളണ്ടിയർമാരായ പി.ആർ.ദേവക് സന്തോഷ്, ആദ്യമിത്ര , ആർ.പാർത്ഥിവ് , അമിഷ അജിത്ത്, അനയ് കൃഷ്ണ, പി.നന്മ , സിയാര , സപ്ത പ്രശാന്ത് എന്നിവരാണ് സ്‌കിറ്റ് വേദിയിൽ അവതരിപ്പിച്ചത്. രജേഷ് കീഴത്തൂരാണ് സംവിധാനം