കണ്ണൂർ: സ്ത്രീകൾക്ക് കരുത്ത് പകരുന്ന സൗദയുടെ ജീവീതം അവതരിപ്പിച്ച് ഹൈസ്‌കൂൾ വിഭാഗം കഥാപ്രസംഗ മത്സരത്തിൽ ഒന്നാമതായി ശ്രീലക്ഷ്മി ഷിജുവും സംഘവും . വെറും മൂന്ന് ദിവസത്തെ ചിട്ടയായ പരിശീലനത്തിലൂടെ നേടിയെടുത്തതാണ് ഒന്നാം സ്ഥാനം.അയൽവാസിയായ യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ മാതാപിതാക്കളും ബന്ധുക്കളും തീകൊളുത്തിയ സൗദിയിലെ സൗദ എന്ന പെൺകുട്ടിയുടെ ആത്മകഥയായ ബേർൺഡ് എലൈവിന്റെ (വെന്തു ജീവിക്കുന്ന സൗദ ) കഥാപ്രസംഗ ആവിഷ്ക്കാരമായിരുന്നു ശ്രീലക്ഷ്മിയുടേത്.ബെനീഷ്യ, നേഹ സുരേഷ്, ദേവനന്ദ സാബു , ആഞ്ജലീന അന്ന മാളിയേക്കൽ എന്നിവരാണ് വാദ്യോപകരണങ്ങൾ വായിച്ചത്.ചിറക്കൽ രാജാസ് ഹയർസെക്കൻഡറി സ്‌കൂളിലെ മലയാളം അദ്ധ്യാപികയും നിരവധി വേദികളിൽ കഥാപ്രസംഗം അവതരിപ്പിക്കുകയും ചെയ്ത അഴീക്കോട് സ്വദേശിനി റിനിഷ പ്രിഗീതിന്റെ ശിക്ഷണത്തിലായിരുന്നു പരിശീലനം നേടിയത് . ശ്രീലക്ഷ്മിയുടെ ടീം ഇന്ന് നടക്കുന്ന മോണോ ആക്ട് മത്സരത്തിലും പങ്കെടുക്കുന്നുണ്ട്.