കണ്ണൂർ:വരയിൽ ഒന്നല്ല മൂന്ന് ഒന്നാം സ്ഥാനങ്ങളാണ് കണ്ണൂർ സെന്റ് തേരേസ സ്‌കൂളിലെ ടി.വി. സയന നേടിയത്. പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ , ഓയിൽ പെയിന്റിംഗ് എന്നീ ഇനങ്ങളിലെല്ലാം എ ഗ്രേഡോടെ സയന നേടി. അഴീക്കോട് കല്ലടതോടിലെ സജീവന്റെയും ഡോളിയുടെയും മകളാണ് ഈ പ്ലസ് ടു കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനി. സംസ്ഥാനതലത്തിൽ നടന്ന നിരവധി മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. സ്‌കൂൾ കോളേജ് തലത്തിൽ രചനാ മത്സരങ്ങളിൽ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുള സ്റ്റെന സഹോദരിയാണ്.