anirudh

കണ്ണൂർ: അമ്മയുടെ പരിശീലനത്തിൽ യു.പി വിഭാഗം തമിഴ് പ്രസംഗത്തിൽ മകൻ നേടിയത് ഒന്നാം സ്ഥാനം . കടമ്പൂർ എച്ച്.എസ്.എസിലെ ആറാം ക്ലാസ് വിദ്യാർത്ഥി പി.അനിരുദ്ധാണ് സുട്രി സൂലൽ മാസ് (പ്രകൃതി ചൂഷണം ) എന്ന വിഷയത്തിൽ തമിഴ് പ്രസംഗം നടത്തി ശ്രദ്ധ നേടിയത്. അമ്മ എ.ബിന്ദു ചെറുപ്പം മുതൽ തമിഴ് പഠിച്ചിരുന്നു. അങ്ങനെയാണ് മകനെയും പഠിപ്പിക്കുന്നത്. അച്ഛൻ എ.ബാല സുബ്രമണ്യൻ .