
കണ്ണൂർ:കലോത്സവം മൂന്നാം ദിവസത്തിലെത്തുമ്പോൾ കണ്ണൂർ നോർത്ത് ഉപജില്ല 360 പോയിന്റുമായി മുന്നേറുന്നു.പയ്യന്നൂർ ഉപജില്ല 341 പോയിന്റോടെ രണ്ടാം സ്ഥാനത്തും തളിപ്പറമ്പ് നോർത്ത് ഉപജില്ല 338 പോയിന്റോടെ മൂന്നാം സ്ഥാനത്തുമുണ്ട്.കണ്ണൂർ സൗത്ത് ,ഇരിട്ടി എന്നീ ഉപജില്ലകൾ 320 പോയിന്റുകളുമായി തൊട്ടുപിറകിലാണ്.