കാഞ്ഞങ്ങാട്: പട്ടണ നടുവിലെ മരത്തിലെ പുഴുക്കൾ അവിടെയെത്തുന്ന എല്ലാവരെയും ബുദ്ധിമുട്ടിലാഴ്ത്തുന്നു. വ്യാപാര ഭവനു സമീപം നടപ്പാതയോട് ചേർന്നു നിൽക്കുന്ന ബദാം മരത്തിന്റെ തടിയിലും ഇലകളിലുമാണ് പുഴുക്കൾ നിറഞ്ഞുനിൽക്കുന്നത്. ദേഹത്ത് വീണാൽ കടുത്തചൊറിച്ചലും വേദനയുമുണ്ടാക്കുന്നതായി സമീപത്തെ കച്ചവടക്കാർ പറഞ്ഞു. മരത്തോട് ചേർന്നു നടക്കുന്നവരോടും തണലിൽ നിൽക്കുന്നവരോടും കച്ചവടക്കാരും ചുമട്ടുതൊഴിലാളികളും മാറിനിൽക്കാൻ പറയുമ്പോഴാണ് മരത്തിൽ നിറഞ്ഞു കിടക്കുന്ന പഴുക്കളെ യാത്രക്കാർ ശ്രദ്ധിക്കുന്നത്. പുഴുശല്യം നഗരസഭാ ആരോഗ്യവിഭാഗത്തെ അറിയിച്ചെങ്കിലും അവർ കൈമലർത്തുകയായിരുന്നെന്ന് കച്ചവടക്കാർ പറഞ്ഞു.