കണ്ണൂർ: ഉണ്ണിയാർച്ചയും കണ്ണകിയും രാവണ സംഹാരവും പെരുന്തച്ചനുമെല്ലാം സദസിൽ ആടി തിമിർത്തപ്പോൾ സംഘനൃത്ത വേദി കാഴ്ച്ചക്കാർക്ക് അഴകേറുംകാഴ്ചയായി. കാണികളാൽ സമ്പന്നമായിരുന്നു നൃത്തവേദി.രാവിലെ 11 മണിക്ക് ആരംഭിച്ച സംഘനൃത്തം രാത്രി വൈകും വരെ നീണ്ടു.രാവിലെ യു.പി മത്സരവും ഉച്ചക്ക് ശേഷം ഹൈസ്‌ക്കൂൾ ഹയർ സെക്കൻഡറി മത്സരവുമാണ് നടന്നത്. തുടക്കം മുതൽ അവസാനം വരെ വേദിയിലെ നിറഞ്ഞ സദസ് മത്സരാർത്ഥികളെയും ആവേശത്തിലാക്കി.വ്യത്യസ്തവും പുതുമയുമാർന്ന വസ്ത്രാലങ്കാരങ്ങൾ സംഘ നൃത്തവേദിയെ മനോഹരമാക്കി.