കണ്ണൂർ: സംസ്കൃതാദ്ധ്യാപിക ലത മാണിക്കരയുടെ രചനയിൽ സംഗീതാദ്ധ്യാപിക ബീന ഗംഗാധര പഠിപ്പിച്ച ഗാനം ആലപിച്ച് പെരളശ്ശേരി എ.കെ.ജി സ്മാരക ജി.വി.എച്ച്.എസ്. എസ്സിലെ ദേവാംഗി പി. ഹരി സംസ്കൃത ഗാനാലാപനത്തിൽ നേടിയത് ഒന്നൊന്നര വിജയം. യു.പി വിഭാഗത്തിലാണ് ഈ മിടുക്കിയുടെ നേട്ടം.ബാലു ആഡൂരാണ് ഗാനം ചിട്ടപ്പെടുത്തിയത്. കഥാപ്രസംഗത്തിലും മലയാളം പദ്യത്തിലും ദേവാംഗി ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. രണ്ട് വർഷമായി സംഗീതം പഠിക്കുന്നുണ്ട്. കായലോട്ടെ കെ. ഹരി ബാബുവിന്റെയും എം.കെ.പ്രിയയുടെയും മകളാണ്.