കണ്ണൂർ:പരിചമുട്ടിൽ പങ്കെടുത്ത ആദ്യ മത്സരത്തിൽ തന്നെ മൊകേരി രാജിവ് ഗാന്ധി ഹയർ സെക്കന്ററി സ്കൂളിന്റെ 15 വർഷത്തെ കുത്തക തകർത്ത് സെന്റ് മേരീസ് എച്ച്.എസ്.എസ് എടൂർ. .അവറാച്ചൻ കോട്ടയത്തിന്റെ മൂന്നു മാസത്തെ കഠിനപരിശീലനത്തിലാണ് എടൂരിന്റെ നേട്ടം. ഏബിൾ സണ്ണി, ജിയോ ഷാൻ, ജെഫിൻ ജിമ്മി, പി.അബിൻ പോൾ, വിവേക് വിൻസ്, ആൽബിൻ സജി, ഗ്ലെൻ ജോ സെബാൻ, അഭിഷേക് ജോസഫ് എന്നിവരാണ് ടീം അംഗങ്ങൾ .