vyshnavi
വൈഷ്ണവി ലതീഷ്. മികച്ച നടി മലയാളം നാടകം (എച്ച്.എസ്) മൂത്തേടത്ത് എച്ച്.എസ്.എസ്. തളിപ്പറമ്പ് .

കണ്ണൂർ:പ്രശസ്ത കഥാകൃത്ത് എം.മുകുന്ദന്റെ 'അച്ഛൻ' എന്ന കഥയെ ആസ്പദമാക്കിയുള്ള 'അനഘ ശശിധരൻ' എന്ന നാടകത്തിലൂടെ ഹൈസ്കൂൾ വിഭാഗത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് ഹൈസ്‌കൂൾ തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി വൈഷ്ണവി ലിതീഷ് . ഈ നാടകത്തിൽ ടൈറ്റിൽ കഥാപാത്രത്തെയാണ് വൈഷ്ണവി അവതരിപ്പിച്ചത്. ഒരു മകൾക്ക് അച്ഛനോടുള്ള മാനസിക വൈകാരിക തലങ്ങളും ഒരു ഘട്ടത്തിൽ അത് അവളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളുമാണ് ജൂറികളുടെയും ആസ്വാദകരുടേയും ശ്രദ്ധ പിടിച്ചുപറ്റുന്ന തരത്തിൽ വൈഷ്ണവി മികച്ചതാക്കിയത്. ആദ്യമായാണ് ഈ പെൺകുട്ടി കലോത്സവ വേദിയിലെത്തുന്നത്. സബ് ജില്ലയിലും മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അദ്ധ്യാപക ദമ്പതികളായ കെ.ലിതീഷ് -ലിഷ എന്നിവരുടെ മകളാണ്. കാവ്യാനന്ദ സെലസ്റ്റീൻ, ഊർമിള, ഗോപിക, വൈഷ്ണവി എസ്.കുമാർ, എം.തീർത്ഥ, ആര്യ, ബ്ലെസിൻ, അരുൺ, നന്ദിത എന്നിവരും ഈ നാടകത്തിൽ വേഷമിട്ടു.