saranya
ശ​ര​ണ്യ​ ​കെ ,ക​വി​താ​ ​ര​ച​ന​ ​മ​ല​യാ​ളം​ ​എ​ച്ച് ​എ​സ്

കണ്ണൂർ: 'ഇടനാഴിയിൽ എന്തോ തടഞ്ഞു.... വീണുടഞ്ഞ ബിംബങ്ങളിൽ മഴ പെയ്തു ...." മലയാളം കവിതാ രചനയിൽ പ്രതിമയുടെ നാനാർത്ഥങ്ങളെന്ന വിഷയത്തെ ആസ്പദമാക്കി കടമ്പൂർ എച്ച്.എസ്.എസിലെ കെ. ശരണ്യ ഇങ്ങനെയാണ് തുടങ്ങിയത്. പ്രതിമയെ സ്ത്രീ ജീവിതത്തോടുമിച്ചെഴുതിയ വരികൾക്ക് ഒന്നാം സ്ഥാനവും ലഭിച്ചു. സ്ത്രീ ജീവിതവും വിവേചനവുമെല്ലാം ശരണ്യയുടെ വരികളിൽ നിറഞ്ഞു. വീരാൻ കുട്ടിയുടെ കവിതകളാണ് ഈ മിടുക്കിയ്ക്ക് ഇഷ്ടം . അദ്ധ്യാപകനായ അരവിന്ദാക്ഷന്റെ പിന്തുണയാണ് തന്നെ നയിക്കുന്നതെന്ന് ഈ പത്താം ക്ളാസുകാരി പറയുന്നു. മാവിലായിയിലെ കെ.രൂപേഷിന്റെയും ബി.രഞ്ജിനിയുടെയും മകളാണ് ശരണ്യ.