കണ്ണൂർ:ഹൈസ്കൂൾ വിഭാഗം ശാസ്ത്രീയ സംഗീതത്തിൽ ഒന്നാം സ്ഥാനം പെരളശ്ശേരി എ.കെ.ജി എച്ച്.എസ്.എസ്സിലെ അലൈഡ പ്രദീപിന്. പതിനഞ്ചു പേർ പങ്കെടുത്ത മത്സരത്തിൽ മുഴുവൻ പേർക്കും എ ഗ്രേഡ് ലഭിച്ചു. ദേശഭക്തിഗാനത്തിലും അലൈഡയുടെ ടീമിനായിരുന്നു ഒന്നാം സ്ഥാനം. പ്രേമരാജൻ പാലയാണ് ശാസ്ത്രീയ സംഗീതത്തിലെ ഗുരു. മൂന്ന് വയസ്സു മുതൽ സംഗീതം പഠിക്കുന്നുണ്ട്. പത്താം തരം വിദ്യാർത്ഥിനിയാണ്. തബല, തമിഴ് പദ്യം , സംഘ ഗാനം എന്നിവയിലും പങ്കെടുത്തിരുന്നു. സഹോദരി മേധ പ്രതീപിന് കഥാ പ്രസംഗത്തിന് നാല് തവണ സംസ്ഥാനത്ത് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. മാവിലായിയിലെ കെ.ഇ.പ്രദീപന്റയും ആർ.കെ.നിഷയുടെയും മകളാണ്.