nadanpatt
നാടൻപാട്ട്

കണ്ണൂർ: വേദിയെ ഇളക്കിമറിച്ച് നാടൻ പാട്ട് മത്സരം. പ്രധാന വേദിയായ മുനിസിപ്പൽ സ്കൂൾ വേദിയിൽ മത്സരാർത്ഥികൾക്കൊപ്പം കാണികളും ആടിയും പാടിയും കൈയ്യടിച്ചും ഒപ്പം ചേർന്നു. നിറഞ്ഞ സദസ്സിലായിരുന്നു മത്സര നടന്നത്. നാടൻ പാട്ടിന്റെ ഈരടികൾക്കൊപ്പം വാദ്യോപകരണങ്ങളുടെ താളമേളം കൂടിയായപ്പോൾ മത്സരം ആവേശത്തിൽ മുഴങ്ങി.

വാദ്യങ്ങൾ വായിച്ചു കൊണ്ട് പാട്ട് പാടിയവരെ വിധി കർത്താക്കൾ പ്രത്യേകം അഭിനന്ദിച്ചു. പാട്ടിന്റെ ഈണത്തിനൊപ്പം വാദ്യത്തിൽ താളവുമിടുന്നത് മികച്ച കലാകാരന്മാർക്ക് മാത്രമേ കഴിയുള്ളുവെന്ന് വിധി കർത്താക്കൾ പറഞ്ഞു. പിന്നാക്ക സമുദായങ്ങളിലെ ഉച്ചാപ്പാട്ട് ഉൾപ്പെടെ കുട്ടികൾ അവതരിപ്പിച്ചു.