കണ്ണൂർ:പല വർഷങ്ങളിലും കണ്ടു പരിചയിച്ച രംഗങ്ങൾ മോണോ ആക്ട് മത്സരത്തെ ആവർത്തന വിരസമാക്കി. വിഷയ ദാരിദ്യമാണ് പ്രശ്നം സൃഷ്ടിക്കുന്നതെന്നാണ് കാണികളുടെ അഭിപ്രായം. എല്ലാ വർഷങ്ങളിലും അവതരിപ്പിക്കാറുള്ള വിഷയങ്ങൾ തന്നെയാണ് അരങ്ങിലെത്തിയത്. ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ മോണോ ആക്ട് മത്സരത്തിൽ കൊട്ടില ജി.എച്ച്. എസ്. എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ഒ.വി അശോക് ഒന്നാം സ്ഥാനം നേടി.