north
കണ്ണൂർ നോർത്തിലെ മത്സരാർത്ഥികൾ ട്രോഫിയുമായി

കണ്ണൂർ: അഞ്ചുദിവസങ്ങളിലായി നടന്ന കലാ കൗമാരത്തിന്റെ മേളയിൽ

കണ്ണൂർ നോർത്ത് ഉപജില്ല 951 പോയിന്റോടെ കിരീടമണിഞ്ഞു. കണ്ണൂർ സൗത്ത് 842 പോയന്റോടെ രണ്ടും പയ്യന്നൂർ 837 പോയന്റോടെ മൂന്നാം സ്ഥാനവും നേടി. ഇരിട്ടി 834 പോയിന്റും തലശ്ശേരി സൗത്ത് 785 പോയന്റും നേടി നാലും അഞ്ചും സ്ഥാനത്തെത്തി.

എച്ച്.എസ്.വിഭാഗ വിഭാഗം രാജീവ് ഗാന്ധി എച്ച്.എസ്. മൊകേരി 177 പോയന്റോടെ ഒന്നാം സ്ഥാനവും കടമ്പൂർ എച്ച്.എസ്.എസ് 158 പോയന്റോടെ രണ്ടാം സ്ഥാനവും നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ എ.കെ.ജി. എസ്.ജി.എച്ച്.എസ്.എസ് പെരളശ്ശേരി 135 പോയന്റോടെ ഒന്നാം സ്ഥാനവും രാമവിലാസം എച്ച്.എസ്.എസ് ചൊക്ലി 133 പോയന്റുമായി രണ്ടാം സ്ഥാനവും നേടി.യു.പിയിൽ സെന്റ് തേരേസാസ് എ.ഐ. ജി.എച്ച്.എസ്.എസ് 51 പോയന്റോടെ ഒന്നും സെന്റ് മേരീസ് എച്ച്.എസ്.എസ് പയ്യന്നൂർ 43 പോയന്റോടെ രണ്ടും സ്ഥാനങ്ങൾ നേടി. സമാപന സമ്മേളനം മേയർ അഡ്വ .ടി .ഒ മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ അഡ്വ. കെ. കെ .രത്നകുമാരി അദ്ധ്യക്ഷത വഹിച്ചു. ടി .ഐ .മധുസൂദനൻ എം.എൽ.എ മുഖ്യാതിഥിയായി. ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കമ്മീഷണർ ഡി.ആർ.മേഘശ്രീ സമ്മാനങ്ങൾ വിതരണം ചെയ്തു. ടി.വി.വിനോദൻ ,പി.വി.പ്രദീപൻ , പി.സുപ്രിയ, കെ.പി.പ്രദീപ് കുമാർ, സി.പി.സുധീന്ദ്രൻ എന്നിവർ പ്രസംഗിച്ചു