1
ബങ്കളം കൂട്ടപ്പുന്ന ശ്രീനാരായണ ആശ്രമത്തിൽ ചെറുപുഴ പ്രസാദ് ശാന്തിയുടെ കർമ്മികത്വത്തിൽ ഞായറാഴ്ച നടന്ന ഗുരുപൂജ

ബങ്കളം: കൂട്ടപ്പുന്നയിൽ ശിവഗിരി മഠം നിർമ്മിക്കുന്ന ശ്രീനാരായണ ഗുരുമന്ദിര നിർമ്മാണം സംബന്ധിച്ച് കമ്മിറ്റി യോഗം അവലോകനം നടത്തി. പുതുക്കിയ സ്കെച്ചും പ്ലാനും ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമികൾക്ക് സമർപ്പിക്കും. യോഗത്തിനു മുന്നോടിയായി ഗുരുപൂജയും പ്രസാദ വിതരണവും നടത്തി. പ്രസാദ് ശാന്തി ചെറുപുഴ കാർമ്മികത്വം വഹിച്ചു. ഗുരുമന്ദിര നിർമ്മാണ കമ്മിറ്റി ചെയർമാൻ അഡ്വ. കെ.സി ശശീന്ദ്രൻ, വൈസ് ചെയർമാൻ ഉദിനൂർ സുകുമാരൻ, കോ ഓർഡിനേറ്റർ വിനോദ് ആറ്റിപ്പിൽ, കെ.വി മോഹനൻ, ആനന്ദൻ ചായ്യോത്ത്, സി. മോഹനൻ, പി.കെ ഷേർലി, അമുതാ ബായി, കെ.എസ് രമണി, എം. ഗീത, പ്രസീത, സുജിത, രജനി, മിനി പ്രകാശ് എന്നിവർ സംസാരിച്ചു.