പയ്യന്നൂർ: എസ്.എഫ്.ഐ നേതാവും എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിയുമായിരിക്കെ രക്തസാക്ഷിയായ അഭിമന്യുവിന്റെ സ്മരണക്കായി കേരളത്തിലെ ഏറ്റവും നല്ല കോളേജ് യൂണിയന് സമ്മാനിക്കാനായി എ.കെ.പി.ടി.സി.എ. അദ്ധ്യാപക സംഘടന ഏർപ്പെടുത്തിയ എവർറോളിംഗ് ട്രോഫിക് വേണ്ടി , പ്രശസ്ത ശിൽപി ഉണ്ണി കാനായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ശിൽപവും വഹിച്ചുള്ള യാത്ര പ്രയാണം ആരംഭിച്ചു. കാനായി എ.കെ.ജി. വായനശാലയ്ക്ക് സമീപം നടന്ന ചടങ്ങിൽ എം. വിജിൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു.
സംഘാടക സമിതി ചെയർമാൻ പി. ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. അഭിമന്യു അവാർഡ് സംബന്ധിച്ച് സംസ്ഥാന സെക്രട്ടറി എ. നിശാന്ത് സംസാരിച്ചു. എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി വൈഷ്ണവ് മഹേന്ദ്രൻ, കെ. ജീവൻ കുമാർ, പി. സുരേഷ്, സംഘാടക സമിതി കൺവീനർ പി. വിനോദ്,
എ.കെ.പി.സി.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ. അജയകുമാർ, കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം പ്രമോദ് വെള്ളച്ചാൽ, സംസ്ഥാന ഐ.ടി. സെൽ കൺവീനർ ഡോ: കെ.എം. അനിൽകുമാർ , ജില്ലാ ട്രഷറർ ഡോ: പി.ആർ. സ്വരൺ, ഡോ: പി. ശ്രീജ, ശിൽപ്പി ഉണ്ണി കാനായി സംസാരിച്ചു. ഡോ: കെ.എസ് .സുരേഷ് കുമാർ സ്വാഗതവും വി.കെ നിഷ നന്ദിയും പറഞ്ഞു.
30 ന് രാവിലെ 10 ന് ചെങ്ങന്നൂർ വണ്ടിമല ദേവസ്ഥാനം ഓഡിറ്റോറിയത്തിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എം.എൽ.എ. , ട്രോഫിക്ക് പ്രഥമ അർഹരായ ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജിന് നൽകും. അഭിമന്യുവിന്റെ കുടുംബാംഗങ്ങൾ ചടങ്ങിൽ പങ്കെടുക്കും. കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം ജില്ലകളിലും തിരുവനന്തപുരത്ത് സംസ്ഥാന കമ്മിറ്റി ഓഫീസിലും ട്രോഫി യാത്രയ്ക്ക് സ്വീകരണം നൽകും.