kabadi
കബഡി ചാപ്യൻഷിപ്പ്‌ നേടിയ കാസർകോട് ഗവ കോളേജ് കബഡി ടീം

രാജപുരം: രാജപുരം സെന്റ് പയസ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കണ്ണൂർ സർവ്വകലാശാല ഇന്റർ കോളേജിയേറ്റ് പുരുഷ വിഭാഗം കബഡി ചാമ്പ്യൻഷിപ്പിൽ കാസർകോട് ഗവ. കോളേജ് ജേതാക്കളായി. ഫൈനലിൽ കാഞ്ഞങ്ങാട് നെഹ്റു കോളേജിനെയാണ് പരാജയപ്പെടുത്തിയത്. അംബേദ്കർ കോളജ് പെരിയയെ പരാജയപ്പെടുത്തി എസ്.എൻ കോളേജ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് പെരിയ മൂന്നാം സ്ഥാനം നേടി. മത്സരങ്ങൾ കോളേജ് ലോക്കൽ മാനേജർ ഫാദർ ജോർജ് പുതുപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ജേതാക്കൾക്കുള്ള സമ്മാനവിതരണം കോളേജ് പ്രിൻസിപ്പൽ ഡോക്ടർ എം.ഡി ദേവസ്യ നിർവഹിച്ചു. സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ എം.സി രാജു, കായികവിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ഡോ. കെ.വി അനൂപ്, കോളേജ് കായികവിഭാഗം മേധാവി പി. രഘുനാഥ്, കോളേജ് ജനറൽ ക്യാപ്റ്റൻ കെ. ഷിജിത്ത് കെ എന്നിവർ സംസാരിച്ചു.