കാസർകോട്: ഭിന്നശേഷിക്കാരുടെ ദേശീയ സംഘടനയായ സക്ഷമ ജില്ലാ സമ്മേളനം കേരള കേന്ദ്ര സർവ്വകലാശാല സ്‌കൂൾ ഓഫ് മെഡിസിൻ ആൻഡ് പബ്ലിക് ഹെൽത്ത് ഡീൻ ഡോ. രാജേന്ദ്ര പിലാങ്കട്ട ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ എ.ടി നായ്ക് അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന സംഘടനാ സെക്രട്ടറി വി.വി പ്രദീപ് കുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് സി.സി ഭാസ്‌കരൻ, ജില്ല സെക്രട്ടറി രഘുനാഥ് എന്നിവർ സംസാരിച്ചു. സുകുമാർ കുദ്രെപ്പാടി സ്വാഗതവും സുരേഷ് നായ്ക് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: രാജേന്ദ്രപ്രസാദ് പിലാങ്കട്ട (രക്ഷാധികാരി), ഡോ. വിനായക പ്രഭു (പ്രസിഡന്റ്), ടി.വി ഭാസ്‌കരൻ കാഞ്ഞങ്ങാട് (വർക്കിംഗ് പ്രസിഡന്റ്), രഘുനാഥൻ നായർ, ഗീതാ ബാബുരാജ് (വൈസ് പ്രസിഡന്റ്), വേണു മുന്നാട് (സെക്രട്ടറി), ജയകൃഷ്ണൻ പൂച്ചക്കാട് (ജോയിന്റ് സെക്രട്ടറി), രതീഷ് പി.വി പരവനടുക്കം (ട്രഷറർ), ഓമന മുരളി (മഹിള പ്രമുഖ്).