അഴീക്കോട്: അഴീക്കോട് നിയമസഭാ മണ്ഡലത്തിലെ വിദ്യാഭ്യാസ മുന്നേറ്റത്തിനായുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായി പഠന റിപ്പോർട്ട് തയ്യാറാക്കി. പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാലയങ്ങളെ സംബന്ധിച്ച് പാലയാട് ഡയറ്റാണ് അവസ്ഥാ പഠന റിപ്പോർട്ട് തയ്യാറാക്കിയത്. കണ്ണൂർ ഗസ്റ്റ് ഹൗസിൽ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വി.എ ശശീന്ദ്രവ്യാസിന് നൽകി പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി റിപ്പോർട്ട് പ്രകാശനം ചെയ്തു.
കെ.വി സുമേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എമാരായ എം. പ്രകാശൻ, ജെയിംസ് മാത്യു, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ അഡ്വ. ടി. സരള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. അജീഷ്, പി. ശ്രുതി, കെ. രമേശൻ, എ.വി സുശീല, കൗൺസിലർ ടി. രവീന്ദ്രൻ, കെ.പി ജയപാലൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. സുനിൽകുമാർ, ഡയറ്റ് പ്രിൻസിപ്പൽ കെ. വിനോദ് കുമാർ, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ പി.വി പ്രദീപൻ, ഡയറ്റ് ലക്ചറർ കെ. ബീന എന്നിവർ പങ്കെടുത്തു.