
ചായ്യോത്ത് : കലോത്സവ നഗരിയിൽ സജീവമായി നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ.വളണ്ടിയർമാർക്കുള്ള ജേഴ്സി പ്രകാശനം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സി.കെ.വാസു നിർവഹിച്ചു.പ്രിൻസിപ്പാൾ പി രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു..ജില്ലാ പഞ്ചായത്ത് അംഗം സിജെ സജിത്ത്, പി.ടി.എ പ്രസിഡന്റ് കെ.വി.ഭരതൻ,എൻ.എസ്.എസ് ലീഡർമാരായ കെ.അശ്വിൻ വിജയൻ,സുഭദ്ര ആനന്ദ്, ആരോൺ പീറ്റർ എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർ ടി.വി.ആശാ റാണി സ്വാഗതം പറഞ്ഞു.