off-stage
ചായ്യോത്ത് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിലെ സ്റ്റേജിതര മത്സരത്തിൽ നിന്ന്

ചയ്യോത്ത്: ചായ്യോത്ത് ഗവൺമെന്റ് ഹയർ സെക്കൻ‌ഡറി സ്‌കൂളിൽ നടന്നുവരുന്ന റവന്യു ജില്ല കലോത്സവത്തിന്റെ ഉദ്ഘാടനം വൈകുന്നേരം നാലിന് നടക്കും. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി മേള ഉദ്ഘാടനം ചെയ്യും.ഇ.ചന്ദ്രശേഖരൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.രാജ് മോഹൻ ഉണ്ണിത്താൻ എം.പി.മുഖ്യാതിഥിയായിരിക്കും.എൽ.എ.നെല്ലിക്കുന്ന് സോവനീർ പ്രകാശനം നിർവ്വഹിക്കും.

ലോഗോ ഡിസൈനർക്കുള്ള ഉപഹാരം എം.രാജഗോപാലൻ വിതരണം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ സ്വാഗത ഗാനം അണിയറ പ്രവർത്തകർക്കുള്ള ഉപഹാരം വിതരണം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി, അഡ്വ.എസ്.എൽ സരിത.കെ.ശകുന്തള, എം.ലക്ഷ്മി, ടി.വി.ശാന്ത, ഗിരിജ മോഹൻ, കെ.പി.വത്സലൻ എന്നിവർ സംസാരിക്കും.

വൈകുന്നേരം 3 മണിക്ക് ചോയ്യങ്കോട് നിന്ന് വർണ്ണ ശബളമായ ഘോഷയാത്ര സ്‌കൂളിലേക്ക് എത്തിച്ചേരും.

വേദിയിൽ ഇന്ന് .

വേദി 13 കഥാരചന യു.പി., എച്ച്.എസ്.എച്ച്.എസ്.എസ്.

വേദി 14കവിത രചന കന്നട, തമിഴ്

മേദി 15 ഉപന്യാസം അറബിക് .

വേദി 16.തർജ്ജമ. അറബിക് .യു.പി.എച്ച്.എസ്.

സ്റ്റേജ് .17 നിഘണ്ടു.നിർമ്മാണം, പോസ്റ്റർ നിർമ്മാണം.

സ്റ്റേജ് 18 സമസ്യ പുരാണം