logo

ചായ്യോത്ത് : റവന്യു ജില്ലാ കലോത്സവത്തിലെ സ്റ്റേജിതരമത്സരങ്ങളുടെ ആദ്യഫലങ്ങൾ പുറത്തുവന്നപ്പോൾ ബേക്കൽ ഉപജില്ല മുന്നിൽ. യു.പി 28, ഹൈസ്‌കൂൾ-66 , ഹയർ സെക്കൻഡറി 8 വിഭാഗങ്ങളിലെല്ലാം ബേക്കൽ മുന്നിലെത്തി. 165 പോയിന്റുകൾ നേടിയ ചെറുവത്തൂർ ഉപജില്ല രണ്ടാം സ്ഥാനതാണ് യു.പി 28 , ഹൈസ്‌കൂൾ -64, ഹയർ സെക്കൻഡറി-74 എന്നിങ്ങനെയാണ് ചെറുവത്തൂരിന്റെ പോയിന്റ് നില. മൂന്നാം സ്ഥാനത്തുള്ള കാസർകോട് 158 പോയിന്റ് നേടി. കുമ്പള- 82, ഹൊസ്ദുർഗ് -78, ചിറ്റാരിക്കാൽ -66, മഞ്ചേശ്വരം -62 എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകൾ നേടിയ പോയിന്റ്.