ചായ്യോത്ത് : യു.പി വിഭാഗം മലയാളം കഥാരചനയിൽ ഒന്നാം സ്ഥാനം നേടിയ ഓലാട്ട് കെ. കെ. എൻ. എം. എ. യു. പി സ്കൂളിലെ ഏഴാം ക്‌ളാസുകാരി പി. വി ദേവാനന്ദ കോറിയിട്ടത് സ്വന്തം ജീവിതത്തിലെ അനുഭവങ്ങൾ. പൂമ്പാറ്റയായിരുന്നു കഥയുടെ വിഷയമെങ്കിലും 'കണ്ണീർ കായലിലെ ജീവിതം' എന്ന തലക്കെട്ടിൽ കഥ എഴുതാൻ ഭാവനയുടെ പിന്നാലെ പോകേണ്ടി വന്നില്ല ഈ മോൾക്ക്. രണ്ടുവർഷം മുമ്പുണ്ടായ പിതാവിന്റെ വിയോഗം ഏൽപ്പിച്ച സങ്കടം കഥയിൽ പെയ്തിറങ്ങിയപ്പോൾ അത് മത്സരത്തിലെ ഒന്നാംസ്ഥാനമായി മാറി. മരപ്പണിക്കാരൻ ആയിരുന്നു അച്ഛൻ സുരേശൻ. അമ്മ പി.വി.പ്രമീള പിലിക്കോട് ജി. യു.പി സ്കൂൾ അദ്ധ്യാപികയാണ്. കവിത രചനക്ക് രണ്ടാംസ്ഥാനം നേടിയ ദേവനന്ദ നാടകത്തിലും അഭിനയിക്കുന്നുണ്ട്.