തൃക്കരിപ്പൂർ: തൃക്കരിപ്പൂരിലെയും പരിസരങ്ങളിലെയും സാധാരണക്കാരായ രോഗികൾക്ക് ഏറെ ആശ്വാസകരമാകുന്ന വിധത്തിൽ തങ്കയം താലൂക്ക് ആശുപത്രിയിൽ പുതിയ എക്സ്റേ യൂണിറ്റ് പ്രവർത്തനം ആരംഭിക്കും. ഇന്ന് മുതലാണ് എക്സ്റേ യൂണിറ്റ് പ്രവർത്തനമാരംഭിക്കുക.

കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ വഴി എക്സ്റേ ഉപകരണങ്ങളും ദേശീയ ആരോഗ്യ ദൗത്യം സിവിൽ വർക്കുകളും നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഇലക്ട്രിഫിക്കേഷൻ വർക്കുകളും പൂർത്തിയാക്കുകയായിരുന്നു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ ഇന്ന് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട് അദ്ധ്യക്ഷത വഹിക്കും.