anamika
ഹയർസെക്കന്ററി പെൺകുട്ടികളുടെ മോണോആക്ടിൽ ഒന്നാം സ്ഥാനം നേടിയ സി എച്ച് എസ് എസ് ചട്ടഞ്ചാലിലെ അനാമിക

ചായ്യോത്ത് : ജനറൽ വിഭാഗത്തിൽ മോണോ ആക്ട്,​ ലളിത ഗാന മത്സരങ്ങളിൽ പങ്കെടുത്ത കന്നഡ ഭാഷാന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് ആ ഭാഷ വഴങ്ങാത്ത ജഡ്ജിമാർക്ക് മുന്നിലുള്ള അവതരണം പ്രശ്നം സൃഷ്ടിച്ചു. മാന്വൽ പ്രകാരം ജനറൽ വിഭാഗം ലളിത ഗാനത്തിനും മോണോ ആക്ടിനും കന്നഡ ജഡ്ജിമാരെ അനുവദിക്കാനാവില്ലെന്ന് ഡി.ഡി.ഇ സി.കെ വാസു പറഞ്ഞു . കന്നഡയ്ക്ക് പ്രത്യേകം വിഭാഗം മൽസരം ഇക്കുറിയുമുണ്ട്. അതു കൊണ്ട് ജനറൽ വിഭാഗത്തിൽ കന്നഡ പെട്ടുപോയാൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും ഡി.ഡി.ഇ കൂട്ടി ചേർത്തു.

അതേസമയം മഞ്ചേശ്വരം സബ് ജില്ലയിൽ മാത്രം 25 സ്കൂളുകൾ കന്നഡ മീഡിയമാണ്. ആ വിദ്യാർത്ഥികൾക്ക് കന്നഡ മീഡിയത്തിൽ മാത്രമേ പരിപാടി അവതരിപ്പിക്കാൻ സാധിക്കുകയുള്ളുവെന്ന് എസ്.യു.പി.എസ്. കൊടല മുഗർ അദ്ധ്യാപകൻ മധു ശ്യാം പറയുന്നു. ജനറൽ വിഭാഗത്തിൽ കന്നഡ ഉപയോഗിക്കുന്നവരെ സംസ്ഥാന തലത്തിൽ എത്തിക്കാതെ എ, ബി ഗ്രേഡ് നൽകി ഒഴിവാക്കുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്.